ബൈക്കപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ച ശേഷം ബൈക്കുമായി കടന്നുകളഞ്ഞു

എ കെ ജെ അയ്യര്‍

വ്യാഴം, 1 ഒക്‌ടോബര്‍ 2020 (15:09 IST)
നെയ്യാറ്റിന്‍കര: ബൈക്കപകടത്തില്‍ പെട്ട ആളെ രക്ഷിക്കാന്‍ ആവുന്നതെല്ലാം ചെയ്തു, ആ ബൈക്കില്‍ തന്നെ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പക്ഷെ കുറച്ചു സമയം കഴിഞ്ഞാണ് പരിക്കേറ്റയാള്‍ക്ക് ബൈക്ക് നഷ്ടപ്പെട്ട വിവരം അറിയാന്‍ കഴിഞ്ഞത്. സഹായിക്കാന്‍ വന്നയാള്‍ ബൈക്കുമായി കടന്നു കളഞ്ഞു.
 
കഴിഞ്ഞ ദിവസം ബാലരാമപുരത്തിനടുത്ത് വെടിവച്ചാന്‍കോവില്‍- പുന്നമൂട് റോഡില്‍ വച്ചാണ് മഞ്ചവിളാകം പള്ളിവിളാകം വീട്ടില്‍ ജിജോയ്ക്ക് ബൈക്ക് അപകടത്തില്‍ പരിക്കേറ്റത്. ബൈക്കില്‍ നിന്ന് വീണ ജിജോയെ അതെ ബൈക്കില്‍ തന്നെ അവിടെയെത്തിയ ഒരാള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. നിമിഷങ്ങള്‍ക്കകം അയാള്‍ ബൈക്കുമായി കടന്നു കളയുകയും ചെയ്തു.  
 
ഇതുമായി ബന്ധപ്പെട്ട പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍