ശാശ്വതീകാനന്ദയുടെ പോസ്റ്റ്മോർട്ടം നടത്തേണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞു: ബിജു രമേശ്
ശനി, 10 ഒക്‌ടോബര്‍ 2015 (13:40 IST)
ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാന്ദയുടെ ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് ബാര്‍ ഹോട്ടല്‍സ് ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. ശാശ്വതീകാന്ദയുടെ മൃതശരീരം പോസ്റ്റ്മോർട്ടം നടത്തേണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയത് നിയമവിധേയമായല്ല. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്നും ബിജു പറഞ്ഞു.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ അന്വേഷണം നടന്നാലും വെള്ളാപ്പള്ളി അത് തടയും. ശാശ്വതീകാനന്ദയെ താനാണ് കൊലപ്പെടുത്തിയത് താനാണെന്ന് വാടകക്കൊലയാളിയായ പ്രിയൻ ഫോണിൽ തന്നോടു പറഞ്ഞിരുന്നു. വെള്ളാപ്പള്ളി നടേശനു വേണ്ടിയാണ് കൊല നടത്തിയതെന്ന് പ്രിയൻ പറയുകയും ചെയ്‌തിരുന്നതായും ബിജു രമേശ് ആരോപിച്ചു.
അതേസമയം, ശാശ്വതീകാന്ദയുടെ മരണം സംബന്ധിച്ച് തനിക്കെതിരായ ആരോപണം വ്യക്തിഹത്യയുടെ ഭാഗമായിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി നടേശന്‍ രാവിലെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഏത് ഏതന്വേഷണത്തെയും നേരിടാന്‍ താന്‍ തയാറാണ്. ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം നടത്തട്ടെയെന്നും വെള്ളാപ്പള്ളി പറഞ്ഞു.