ബിജു രമേശിന്റെ പ്രസ്താവനകള്‍ ആരും വിശ്വസിക്കില്ല: കെഎം മാണി
തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന് നേതാവ് ബിജു രമേശിനെതിരെ ധനകാര്യ മന്ത്രി കെഎം മാണി രംഗത്ത്. തനിക്കെതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബിജു രമേശിന്റെ പ്രസ്താവനകള്‍ ആരും വിശ്വസിക്കില്ലെന്നും. പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തുന്നതെന്നും ധനകാര്യ മന്ത്രി പറഞ്ഞു.
അതേസമയം മാണിയുടെ മകൻ ജോസ് കെ മാണി എംപിക്കെതിരെയും ബിജു രമേശ് ആരോപണം ഉന്നയിച്ചു. പൂട്ടിയ ബാറുകൾ തുറക്കാൻ ധനമന്ത്രി കെഎം മാണിക്ക് കോഴ നൽകിട്ടില്ലെന്ന് പറയാന്‍ ബാറുടമകളോട് ജോസ് കെ മാണി ആവശ്യപ്പെട്ടെന്നും. ബാറുകള്‍ തുറക്കാന്‍ പണവുമായി മാണിയുടെ പാലായിലെ വസതിയില്‍ ചെന്നെങ്കിലും കെഎം മാണി പണം വാങ്ങിയില്ലെന്നും പറയാനാണ് ബാര്‍ ഉടമകളോട് ജോസ് കെ മാണി പറഞ്ഞതെന്നും ബിജു രമേശ് ഇന്ന് പറഞ്ഞു.