ഭരത് ഭൂഷന്റെ ഭാര്യയുടെ പേരിലുള്ള സ്ഥലത്തിന്റെ ന്യായവില നിര്‍ണ്ണയത്തില്‍ ക്രമക്കേട്
ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷന്റെ ഭാര്യ രഞ്ജനയുടെ പേരിലുള്ള തൃശൂരിലെ ഭൂമിയുടെ ന്യായവില നേര്‍ പകുതിയായി കുറച്ചു നല്‍കിയത് അന്വേഷിക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.ചീഫ് സെക്രട്ടറിയുടെ ഭാര്യയ്ക്കു കുടുംബ സ്വത്തായി ലഭിച്ച പാട്ടുരായ്ക്കല്‍ റോഡിലെ ഭൂമി പാര്‍പ്പിട സമുച്ചയത്തിനായി വിനിയോഗിക്കുമെന്നാണ് അറിയുന്നത്.
ഇവിടെ സ്ഥലത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ന്യായവില 24.70 ലക്ഷം രൂപയാണ്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ സ്ഥലത്തിനു സെന്റിന് പന്ത്രണ്ടു ലക്ഷത്തി മുപ്പത്തയ്യായിരം രൂപയുടെ കുറവ് വരുത്തിയാണ് കളക്ടര്‍ ഉത്തരവിറക്കിയത്. നാല്പതു സെന്റ് ഭൂമിയുടെ ന്യായവിലയില്‍വരുത്തിയ കുറവ് 4.94 കോടി രൂപയാണ്. സ്ഥലത്തിന്റെ ന്യായവില ചീ്ഫ് സെക്രട്ടറിയുടെ ഭാര്യയ്ക്കുവേണ്ടി നേര്‍ പകുതിയായി കുറച്ചുവെന്നാണ് കളക്ടര്‍ക്കെതിരെയുള്ള ആരോപണം
കേസില്‍ ജില്ലാ കളക്ടര്‍ ഒന്നാം പ്രതിയും എ.ഡി.എം. രണ്ടാം പ്രതിയും വില്ലേജ് ഓഫീസര്‍ രഘുനന്ദനന്‍ മൂന്നാം പ്രതിയും ചീഫ് സെക്രട്ടറിയുടെ ഭാര്യ രഞ്ജന നാലാം പ്രതിയുമാണ്.