പാർലറുകളിൽ നിന്ന് ബിയർ പാഴ്‌സലായി വാങ്ങിക്കൊണ്ടുപോകുന്നതിന് കോടതിയുടെ വിലക്ക്. ഹൈക്കോടതി ഡിവിഷൻ ബഞ്ചാണ് വിഷയത്തില്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പാഴ്സൽ നൽകാമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കുകയായിരുന്നു.
കൺസ്യൂമർഫെഡിന്റേയും ബിവറേജ് കോർപറേഷന്റേയും ഔട്ട് ലെറ്റുകളിൽനിന്ന് മാത്രമെ ബിയർ വാങ്ങി പുറത്ത് കൊണ്ടുപോകാൻ സാധിക്കുവെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബിയർപാർലർ ഉടമകൾ അറിയിച്ചു.