പുതിയ ന്യൂനമര്‍ദ്ദം ബംഗാള്‍ ഉള്‍ക്കടലില്‍; അടുത്ത അഞ്ചുദിവസം സംസ്ഥാനത്തുടനീളം മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 മെയ് 2022 (08:27 IST)
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായി അടുത്ത അഞ്ചുദിവസം കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 
അതേസമയം കോട്ടയം ജില്ലയില്‍ ഇന്നലെ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയില്‍ അടുത്ത രണ്ട് ദിവസവും കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്. മഴ സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ച മലപ്പുറത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article