ബാര്‍ കോഴ; മാണി മൊഴി നല്‍കി
ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെഎം മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍. മാണിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് മൊഴിയെടുത്തത്.
ബാറുകള്‍ തുറക്കാന്‍ മന്ത്രി കോഴ ആവശ്യപ്പെട്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് മാണിയുടെ മൊഴിയെടുത്തത്. ആരോപണങ്ങള്‍ മാണി നിഷേധിച്ചതായാണ് സൂചന.
മന്ത്രി മാണിക്ക് ഒരു കോടി രൂപ കോഴ നല്‍കിയെന്ന ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. 15 ദിവസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട ക്വിക് വെരിഫിക്കേഷന്‍ എന്ന പ്രാഥമിക അന്വേഷണമാണു വിജിലന്‍സ് നടത്തുന്നത്.