ബാര്‍ കോഴ വിവാദത്തില്‍ സമരം നടത്തി രാഷ്ട്രീയ മൈലേജ് സിപിഐ നേടിയതിനു പിന്നാലെ സിപിഎമ്മും സമരത്തിലേക്ക്. കോഴ ആരോപണം നേരിടുന്ന ധനന്ത്രി കെഎം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് സിപിഎം സമരം ശക്തമാക്കുമെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അറിയിച്ചു. അടുത്ത സിപിഎം യോഗത്തില്‍ സമര രീതികളേക്കുറിച്ച് തീരുമാനമുണ്ടാകുമെന്നാണ് പിണറായി വിജയന്‍ അറിയിച്ചത്.
അന്വേഷണത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എക്സസൈസ് വകുപ്പ് മന്ത്രി കെ.ബാബുവിനേയും ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണ വിധേയനായ കെ.എം മാണിയെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷണന്‍ ആവശ്യപ്പെട്ടു. മാണിയെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനായി മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.