ബാര്‍ കോഴ വിവാദത്തില്‍ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും തെളിവുകള്‍ അസോസിയേഷന്റെ അഞ്ചംഗ സംഘത്തിന് കൈമാറുമെന്നും ബിജു രമേശ് വ്യക്തമാക്കി.
താന്‍ ദല്ലാള്‍ പണി ചെയ്തിട്ടില്ല അതു കൊണ്ട് തന്നെ ഈ വിഷയത്തില്‍ ഒത്തുതീര്‍പ്പിനില്ല രേഖകളും തെളിവുകളും മറ്റും ഉടന്‍ തന്നെ അന്വേഷണ സംഘത്തിന് കൈമാറും ബിജു രമേശ് വ്യക്തമാക്കി.
വിജിലന്‍സിന് മൊഴി നല്‍കിയതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ബിജു രമേശ്. 4 മണിക്കൂര്‍ നീണ്ട വിശദമായ ചോദ്യം ചെയ്യല്‍ സൗഹൃദപരമായിരുന്നുവെന്ന് ബിജു രമേശ് പറഞ്ഞു. കൃത്യമായ ചോദ്യവലി തയ്യാറാക്കിയായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.
വിജിലന്‍സ് ദക്ഷിണമേഖലാ എസ്പി എം രാജ്‌മോഹന്റെ നേതൃത്വത്തിലുള്ള സംഘത്തിന് മുന്നിലാണ് ബിജു രമേശ് ഹാജരായത്.പ്രതിപക്ഷനേതാവ് വി.എസ് അച്യുതാന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.