ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച ഹൈക്കോടതി വിധിക്കെതിരെ ബാറുടമകള്‍ ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും.
മദ്യനയത്തിലെ വിവേചനം ചൂണ്ടിക്കാട്ടിയാണ് ബാറുടമകള്‍ പ്രധാനമായും സുപ്രീം കോടതിയെ സമീപിക്കുന്നത്. ബാറുകള്‍ തിടുക്കത്തില്‍ അടച്ചു പൂട്ടിയാല്‍ വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ഹര്‍ജിയില്‍ ബാറുടമകള്‍ അറിയിക്കും. അപ്പീലില്‍ തീര്‍പ്പാകുന്നത് വരെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ബാറുടമകള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രശ്നത്തില്‍ ഇടപെടാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ബാറുകള്‍ അടച്ചു പൂട്ടേണ്ട വെള്ളിയാഴ്ചയ്ക്കു മുമ്പ് സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുകയാണ് ബാറുടമകളുടെ ലക്ഷ്യം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.