ബാര്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതിപക്ഷ നേതാവിനെ പോലെയാണ് പെരുമാറിയതെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് എംഎം ഹസന്‍.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബാര്‍ ലോബിയുടെ ആളാക്കാന്‍ ചിലര്‍ ശ്രമിച്ചു. പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രി ഒറ്റപ്പെടുത്തിയ നടപടി നിര്‍ഭാഗ്യകരമെന്നും
അതിനായി പാര്‍ട്ടിയിലെ ചിലരും കൂടിയെന്നും ഹസന്‍ പറഞ്ഞു.
ബാര്‍ വിഷയം കോടതി തീരുമാനിക്കട്ടെയെന്നാണ് ചിലര്‍ രഹസ്യമായി പറഞ്ഞപ്പോള്‍ മുസ് ലിം ലീഗും കേരള കോണ്‍ഗ്രസും രണ്ട് നിലപാട് സ്വീകരിച്ച് സര്‍ക്കാരിനെ കെണിയിലാക്കിയെന്നും ഹസന്‍ പറഞ്ഞു. മദ്യ നിരോധത്തിന് വേണ്ടി വാദിക്കുന്നവരാണ് ഇത്തരം നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ ഒറ്റുകാരനെന്ന് ലീഗ് മുഖപത്രമായ ചന്ദ്രിക വിശേഷിപ്പിച്ചത്. മുതലാളിമാരുടെ പണസഞ്ചിയിലാണ് മുഖ്യമന്ത്രിയുടെ നോട്ടമെന്ന് ആക്ഷേപിച്ചു. പാര്‍ട്ടിയിലെ ചില ബുദ്ധിജീവികള്‍ തന്നെ മോശകാരനാക്കിയെന്നും ഹസന്‍ പറഞ്ഞു.