ധനമന്ത്രിയും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ കെഎം മാണിക്കെതിരെ ഉയര്‍ന്നുവന്ന ബാര്‍ കോഴ ആരോപണത്തില്‍ കൂടുതല്‍ തെളിവുകളുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്‌ണന്‍ വന്നതോടെ വിശിദീകരണവുമായി മാണി രംഗത്ത്. താനോ തന്റെ പാര്‍ട്ടിയോ ഒരു രൂപയുടെ പോലും അഴിമതി കാണിച്ചിട്ടില്ലെന്നും. സംസ്ഥാനത്തെ ബാര്‍ ലൈസന്‍സ് പുതുക്കുന്നത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും മാണി വ്യക്തമാക്കി.
ബാര്‍ കോഴ ആരോപണത്തെ കൂട്ടു പിടിച്ച് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരത്തില്‍ നിയമപ്രശ്നമുള്ള ഫയല്‍ മന്ത്രിസഭ പരിഗണിക്കുന്നതിനു മുമ്പ് നിയമവകുപ്പ് കാണേണ്ടതുണ്ടെന്നും മാണി നിയമസഭയില്‍ അറിയിച്ചു. കോടിയേരിക്കെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ വന്നാല്‍ അദ്ദേഹം രാജിവെക്കുമോ എന്നും ധനമന്ത്രി ചോദിച്ചു.
അതേസമയം അഴിമതി തേയ്ച്ചുമായ്ച്ചു കളയാനുള്ള ഹീന ശ്രമമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റേതെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വ്യക്തമാക്കി. പാര്‍ട്ടിയിലെ എല്ലാ അഴിമതിയും വന്നു ചേരുന്നത് മുഖ്യമന്ത്രിയിലാണെന്നും. ഈ കാരണത്താല്‍ തന്നെ മാണിക്ക് മന്ത്രിസഭയില്‍ തുടരാന്‍ അവകാശമില്ല.സഭയുടെ മുന്നില്‍ വസ്തുതകള്‍ പറയാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തയാറാകുന്നില്ലെന്നും വിഎസ് പറഞ്ഞു.