രാജ്യാന്തര മദ്യ ഏജന്‍സികളുടെ സമ്മര്‍ദ്ദമാണ് ബാര്‍ കോഴ ആരോപണത്തിനു പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇത്തരം ശ്രമങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ മദ്യനിരോധനത്തെ തടയാനാവില്ലെന്നും, ഈ നീക്കങ്ങള്‍ക്ക് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനാകില്ലെന്നും സുധീരന്‍ പറഞ്ഞു. അതേസമയം ബാര്‍ കോഴ ആരോപണത്തിന് മതിയായ തെളിവുകളുണ്ടെങ്കില്‍ ആരോപണം ഉന്നയിച്ചവര്‍ ഹാജരാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തിലൂടെ യുഡിഎഫ് സർക്കാരിനെ അട്ടിമറിക്കാമെന്നത് മലര്‍പൊടിക്കാരന്‍റെ സ്വപ്നം മാത്രമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. ഈ വിഷയത്തില്‍ വിജിലൻസ് സത്യസന്ധമായി അന്വേഷണം നടത്തും. ആരോപണം ഉന്നയിച്ചവർക്ക് വിജിലൻസിനു മുന്നിൽ തെളിവ് നൽകാം.
ജനങ്ങളുടെ പിന്തുണയുള്ള സർക്കാരാണ് കേരളത്തിലേത്. ആ സർക്കാരിനെ അട്ടിമറിക്കാമെന്നത് ആരും കരുതേണ്ടന്നും ചെന്നിത്തല പറഞ്ഞു. വിഎസിന്റെ പരാതിയിൽ ത്വരിത പരിശോധനയ്ക്കാണ് നിർദ്ദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.