സംസ്ഥാനത്ത് ഘട്ടം ഘട്ടമായി മദ്യനയം നടപ്പാക്കും: മുഖ്യമന്ത്രി
ബുധന്‍, 17 ഡിസംബര്‍ 2014 (13:19 IST)
മദ്യനയത്തില്‍ അടിസ്ഥാനപരമായി മാറ്റമുണ്ടാകില്ലെന്നും, ഘട്ടംഘട്ടമായി മദ്യനയം നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ നയത്തില്‍ നിന്ന് ഒരു കാരണവശാലും പിന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ മദ്യനയം കുറ്റമറ്റ രീതിയില്‍ മദ്യ നയം നടപ്പാക്കാന്‍ പ്രായോഗിക മാറ്റങ്ങള്‍ അനിവാര്യമാണെന്നും. ഈ മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാരിന് മുന്നിലുണ്ടെന്നും. ഇത് കാണാതെ ഇരിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വിനോദ സഞ്ചാര മേഖലയിലെ പ്രശ്നവും സര്‍ക്കാര്‍ പരിഹരിച്ചെന്ന് അറിയിച്ചു.
മദ്യനയം പ്രഖ്യാപിച്ച ശേഷം 10 തൊഴിലാളികള്‍ ജീവനൊടുക്കിയെന്നും ഇത്കൂടി കണക്കിലെടുത്താണ് നയത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചത്. അതേസമയം മദ്യനയമെന്ന നയത്തില്‍ മാറ്റമുണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖലയിലെ പ്രശ്നവും സര്‍ക്കാര്‍ പരിഹരിച്ചെന്നും. വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തി നയം കുറ്റമറ്റ രീതിയില്‍ നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കി.
മദ്യ നയത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും. ബിയര്‍വൈന്‍ പാര്‍ലറുകള്‍ സംബന്ധിച്ച കാര്യങ്ങളിലാണ് വ്യക്ത കൈവരാനുള്ളതെന്നും എക്സൈസ് മന്ത്രി കെ ബാബു സഭയില്‍ അറിയിച്ചു. ക്രിസ്തുമസും ന്യൂ ഇയറും പ്രമാണിച്ച് സംസ്ഥാനത്ത് മദ്യം വ്യാപകമായി ഒഴുകുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.