കോൺഗ്രസ് മന്ത്രിമാരെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നു: കോടിയേരി

വ്യാഴം, 2 ഏപ്രില്‍ 2015 (16:21 IST)
ബാർ കോഴ കേസിൽ കോൺഗ്രസ് മന്ത്രിമാരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിയുടെ ഇടപെടല്‍ മൂലമാണ് കോൺഗ്രസ് മന്ത്രിമാര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ നല്‍കിയ കത്ത് വിജിലൻസ് തള്ളിക്കളഞ്ഞത്. ബാർ കോഴയിൽ 30 കോടിയുടെ കുംഭകോണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.

ബാർ കോഴ കേസിൽ മന്ത്രിമാരായ കെ ബാബു, രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി കെഎം മാണി ഇടപെട്ട് ആ ആവശ്യം തള്ളുകയായിരുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനം ഇരട്ടത്താപ്പാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വിജിലൻസിനെ സ്വാധീനിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബാറുടമകൾ എൽ.ഡി.എഫ് നേതാക്കളെയും എംഎൽഎമാരെ കണ്ടുവെന്ന് ബാബു പറയുന്നത് കേസിൽ നിന്ന് രക്ഷപ്പെടാനാണ്. മാണിക്കും മന്ത്രിമാർക്കുമെതിരെ ആരോപണം ഉന്നയിച്ചശേഷമാണ് ബാറുടമകൾ എൽഡിഎഫ് നേതാക്കളെ കണ്ടതെന്നും കോടിയേരി പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക