ബാര്‍ കോഴക്കേസില്‍ ആരോപണം നേരിടുന്ന എക്‍സൈസ് മന്ത്രി കെ ബാബു ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം ഭയന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കുന്നു. തൃശ്ശൂര്‍ പൊലീസ് അക്കാദമിയിലെ പാസിംഗ് ഔട്ട് പരേഡില്‍ നിന്നാണ് മന്ത്രി മാറി നില്‍ക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയാല്‍ ശക്തമായ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് ഡിവൈഎഫ്‌ഐ മുന്നറിയിപ്പു നല്‍കിയിരുന്നു.
രാവിലെ എട്ടു മണിയോടെയാണ് പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ 8 മണി കഴിഞ്ഞതോടെ മന്ത്രിക്ക് എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് അറിയിച്ച് പരിപാടി ആരംഭിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐക്കൊപ്പം യുവമോര്‍ച്ചയും മന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. കൂടുതല്‍ പരിപാടികളില്‍ നിന്ന് മന്ത്രി മാറി നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.