കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണി പ്രതിയായ ബാര്‍ കോഴ കേസിലെ ദൃക്‌സാക്ഷിയും ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവറുമായ അമ്പിളി ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാകും.
കേസിന്റെ തുടര്‍ അന്വേഷണത്തിന് നുണപരിശോധനക്ക് തയ്യാറാണോയെന്ന കാര്യത്തില്‍ നിലപാട് അറിയിക്കാനാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ അമ്പിളി ഹാജരാകുന്നത്. നുണപരിശോധനക്ക് തയ്യാറാണെന്ന് അമ്പിളി വിജിലന്‍സിനെ നേരത്തെ അറിയിച്ചിട്ടുണ്ട്. കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചാല്‍ തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ അമ്പിളി നുണപരിശോധനക്കു വിധേയനാകും.