മദ്യനയത്തില്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടുന്നു: ലീഗ്

വെള്ളി, 23 ജനുവരി 2015 (14:18 IST)
സംസ്ഥാനത്തെ മദ്യനയത്തില്‍ സര്‍ക്കാരിന് വിമര്‍ശിച്ച് മുസ്ലീം ലീഗ് രംഗത്ത്. ഹൈക്കോടതി ഉത്തരവിനെതിരെ അനാവശ്യ തിടുക്കത്തോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നും. വേണ്ടത്ര ആലോചനയും പഠനവും നടത്താതെയാണ് കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചതെന്നും ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു.

യുഡിഎഫിന്റെ മദ്യ നയം കര്‍ശനമാക്കണമെന്ന് തന്നെയാണ് ലീഗിന്റെ അഭിപ്രായം. സംസ്ഥാനത്ത് പലയിടത്തുമായി ഉണ്ടാകുന്ന മദ്യവിപത്തുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ലെന്നും കെപിഎ മജീദ് പറഞ്ഞു. ജുഡീഷ്യറിയുടെ ഇടപെടല്‍ ശരിയായില്ലെന്നും. വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആവശ്യവും. മദ്യ വിപത്തുകളെ കണ്ടില്ലെന്ന് നടിയ്ക്കാന്‍ ജനാധിപത്യ സര്‍ക്കാരിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം മദ്യനയത്തില്‍ ജനതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തെ സുപ്രീംകോടതി ദുര്‍ബലമാക്കിയതായും. ഇത്തരത്തിലുള്ള കോടതി വിധികള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക