ബാര്‍കോഴയില്‍ മന്ത്രി ബാബുവിനെതിരെ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍; സത്യവാങ്മൂലം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു
തിങ്കള്‍, 18 ജനുവരി 2016 (13:52 IST)
ബാര്‍കോഴയില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ സി ബി ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ബാര്‍കോഴയുമായി ബന്ധപ്പെട്ട് എക്സൈസ് മന്ത്രിക്കെതിരെ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് വി എസ് സുനിൽകുമാർ എം എൽ എ ഹൈക്കോടതിയിൽ ഹര്‍ജി സമർപ്പിച്ചിരുന്നു. ഈ കേസിൽ നിലപാട് ആരാഞ്ഞപ്പോഴാണ് സി ബി ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്.
ലോകായുക്തയിലും തിരുവനന്തപുരം, തൃശൂർ വിജിലൻസ് കോടതികളിലും നിലനിൽക്കുന്ന കേസുകളിൽ കെ ബാബുവിനെതിരായ നടപടി തുടരുകയാണ്. ഈ സാഹചര്യത്തിൽ സി ബി ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാരിന്റെ വിശദീകരണം.