ബാര്‍ കോഴക്കേസ്: അന്വേഷണത്തിന് ഇനി സുകേശനില്ല; സുകേശന് പകരം നജ്‌മല്‍ ഹുസൈനായിരിക്കും തുടരന്വേഷണം നടത്തുക

Webdunia
ശനി, 27 ഓഗസ്റ്റ് 2016 (16:09 IST)
ബാര്‍കോഴ കേസിലെ തുടരന്വേഷണം എസ് പി സുകേശന്‍ ആയിരിക്കില്ല നടത്തുകയെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ ഡി ജി പി ജേക്കബ് തോമസ്. തുടരന്വേഷണത്തില്‍ നിന്ന് സുകേശനെ ഒഴിവാക്കി. അന്വേഷണത്തില്‍ താല്‌പര്യമില്ലെന്ന് സുകേശന്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മാറ്റമെന്ന് വിജിലന്‍സ് ഡയറക്‌ടര്‍ ജേക്കബ് തോമസ് പറഞ്ഞു.
 
പ്രത്യേക അന്വേഷണസംഘത്തിലെ ഡി വൈ എസ് പി നജ്‌മല്‍ ഹുസൈന്‍ ആയിരിക്കും കേസില്‍ തുടരന്വേഷണം നടത്തുക. എന്നാല്‍, കേസില്‍ അന്വേഷണം പൂര്‍ണമായിട്ടില്ലെന്നും കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
Next Article