പുതുക്കിയ സമയ ക്രമം അനുസരിച്ച് സേവിങ്സ് അക്കൗണ്ട് നമ്പറുകള്‍ ഒന്ന് മുതല്‍ അഞ്ചു വരെ അവസാനിക്കുന്ന ഇടപാടുകാര്‍ക്ക് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. അതെ സമയം പൂജ്യത്തിലും ആറ് മുതല്‍ ഒമ്പതു വരെയും അവസാനിക്കുന്ന സേവിങ്സ് അക്കൗണ്ട് ഉടമകള്‍ക്ക് ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് നാല് മണിവരെയുമാണ് സമയം അനുവദിച്ചിരിക്കുന്നത്. അതെ സമയം ഇടപാടുകള്‍ക്ക് സാധാരണ ഭക്ഷണ ഇടവേള ബാധകമാണ്.
അതെ സമയം വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുടെ ഫോണില്‍ ബന്ധപ്പെടാവുന്നതാണ്. ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കാനായി ഇ.ടി.എം കാര്‍ഡ് ഉള്‍പ്പെടെ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ചില പ്രദേശങ്ങളില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം എന്തെങ്കിലും ഉണ്ടെങ്കില്‍ അതനുസരിച്ചു സമയ ക്രമീകരണത്തിനു മാറ്റം വന്നേക്കും.