എസ് എന്‍ ട്രസ്റ്റിന്റെ കോളേജുകളില്‍ വിദ്യാര്‍ത്ഥിരാഷ്ടീയത്തിന് നിരോധനം

Webdunia
വ്യാഴം, 18 ഡിസം‌ബര്‍ 2014 (13:55 IST)
എസ് എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളില്‍ വിദ്യാര്‍ത്ഥിരാഷ്ടീയത്തിന് നിരോധനം. എസ് എന്‍ ട്രസ്റ്റ് അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശന്റെ പേരില്‍ പുറത്തിറക്കിയ സര്‍ക്കുലറിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വിദ്യാര്‍ത്ഥി രാഷ്ട്രീയം പഠനത്തിന് തടസ്സമാണെന്നും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കോളജുകളില്‍ വിദ്യാര്‍ത്ഥി സമരം പതിവായ സാഹചര്യത്തിലാണ് രാഷ്ട്രീയം ഉത്തരവെന്നാണ് കരുതപ്പെടുന്നത്. നിലപാടിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് വിദ്യാര്‍ത്ഥി സംഘടനകള്‍.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.