ബാലസദനത്തിലെ പരുക്കേറ്റ എട്ടുവയസുകാരന്റെ ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍

Webdunia
ബുധന്‍, 17 ജൂണ്‍ 2015 (18:03 IST)
ബാലസദനത്തില്‍ മര്‍ദ്ദനമേറ്റ എട്ടുവയസ്സുകാരന്റെ ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍. ഒരു മാസത്തിലേറെ പഴക്കമുള്ള പരുക്കുകളും ദേഹത്തുണ്ട്. തൃശൂരിലെ പൂലാനി കുന്നപ്പിള്ളിയില്‍ മരിയ പരിപാലന ബാലസദനത്തില്‍ താമസിക്കുന്ന കുട്ടിയുടെ ശരീരത്തിലാണ് ഇത്രയധികം മുറിവുകള്‍ കണ്ടെത്തിയത്.
 
കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഏരുര്‍ സ്വദേശിനി മേരിയുടെ മകന്‍ ആന്റോയെയാണ് ഇത്രയധികം പരുക്കുകളുമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
ആന്റോയും സഹോദരങ്ങളും അമ്മയും ബാലസദനത്തിലെ അന്തേവാസികളായിരുന്നു. ബാലസദനത്തില്‍ നിന്നും രണ്ടുമാസം മുമ്പ് ഇവര്‍ നാട്ടിലേക്ക് പോയിരുന്നു. വീട്ടില്‍ എത്തിയതു മുതല്‍ കുട്ടിക്ക് തലവേദന ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
 
എറണാകുളത്ത് ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് തലയോട്ടിക്ക് പരുക്കു കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.