കള്ളം പറയുന്നത് ലക്ഷ്മിയോ ? അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്കറെന്ന് സാക്ഷി മൊഴി

Webdunia
ഞായര്‍, 25 നവം‌ബര്‍ 2018 (15:23 IST)
അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനമോടിച്ചിരുന്നത് എന്ന് സാക്ഷി മൊഴികൾ. ബാലഭാസ്കർ പിൻ‌സീറ്റിൽ വിശ്രമിക്കുകയായിരുന്നു എന്ന ഭാര്യ  ലക്ഷിയുടെ മൊഴിയെ ഖണ്ഡിക്കുന്നതാണ് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പട്ടവരുടെയുൾപ്പടെ മൊഴികൾ.
 
അഞ്ച് പേരുടെ മൊഴികളാണ് അപകട സമയത്ത് ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്ന് വ്യക്തമാക്കുന്നത്. അപകടം നടന്ന സ്ഥലത്തെ സമീപവാസികളും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരുമാണ് നിർണായക മൊഴി നൽകിയിരിക്കുന്നത്. 
 
അപകടം നടക്കുമ്പോൾ വാഹനമോടിച്ചിരുന്നത് ബാലഭാസ്കർ ആയിരുന്നു എന്നാണ് ഡ്രൈവർ അർജുൻ മൊഴി നൽകിയിരുന്നത്. രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായ കെ എസ് ആർ ടി സി ഡ്രവറുടെ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. 
 
ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവർ അർജുന്റെയും മൊഴികളെ വൈരുദ്യം പൊലീസിനെ കുഴപ്പിച്ചിരുന്നു. സാക്ഷി മൊഴികൾ ഉൾപ്പടെ വിണ്ടും പരിശോധനക്ക് വിധേയമാക്കും എന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം ഡ്രൈവർ അർജുന്റെ പശ്ചാത്തലവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇയാൾ മുൻപ്‌ ചില കേസുകളിൽ പ്രതിയായിരുന്നതായി പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന.  

അനുബന്ധ വാര്‍ത്തകള്‍

Next Article