ബാഹുബലിക്ക് ഏറ്റവും വലിയ കളക്ഷന്‍ ലഭിച്ചത് തിരുവനന്തപുരത്തു നിന്നും
റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിക്ക് രാജ്യത്ത് ഏറ്റവും വലിയ കളക്ഷന്‍ ലഭിച്ചത് തിരുവനന്തപുരത്തു നിന്നും. തിരുവനന്തപുരത്തെ ഏരീസ് പ്ലക്‌സില്‍ 75 ദിവസമോടിയ സിനിമ ഇതുവരെ നേടിയത് 2.8 കോടി രൂപയാണ്.
58 ലക്ഷം രൂപയാണ് തിരുവനന്തപുരം കോര്‍പറേഷന് വിനോദനികുതി ഇനത്തില്‍ മാത്രം ബാഹുബലിയിലൂടെ ലഭിച്ചത്. ഒരു സിനിമയ്ക്ക് ഒരു തിയറ്ററില്‍ നിന്ന് ഇത്രയും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലഭിക്കുന്ന ഏറ്റവും കൂടിയ തുക കൂടിയാണിത്.