നാളെയും മറ്റന്നാളുമായി സംസ്ഥാനത്ത് നടത്താനിരുന്ന ബാങ്ക് സമരം മാറ്റിവച്ചു. ആഭ്യന്തരമന്ത്രിയുമായി ജീവനക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
ജീവനക്കാരന് പി.വി മോഹനനെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ധനലക്ഷ്മി ബാങ്കില്‍ നടക്കുന്ന പണിമുടക്ക് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓള് ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് ഫെഡറേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.
പിന്തുണ പ്രഖ്യാപിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യയും സമരം പ്രഖ്യാപിച്ചിരുന്നു. ഇതും മാറ്റിവച്ചിട്ടുണ്ട്. മന്ത്രിയുമായി നടത്റ്റിയ ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ മ്മന്ത്രി അംഗീകരിച്ചതിനേ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവച്ചിരിക്കുന്നത്.