ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് അയ്യപ്പന്‍ പിള്ള

ശനി, 4 ഫെബ്രുവരി 2017 (16:04 IST)
തിരുവനന്തപുരം ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനം ലക്ഷ്‌മി നായര്‍ രാജി വെക്കണമെന്ന് ഭരണസമിതി ചെയര്‍മാന്‍ അയ്യപ്പന്‍ പിള്ള. ബി ജെ പി സമരപ്പന്തലില്‍ എത്തിയാണ് അയ്യപ്പന്‍ പിള്ള ഇക്കാര്യം അറിയിച്ചത്.
 
വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ചയില്‍ സമരത്തിന്​ ഇന്ന്​ ഒത്തുതീര്‍പ്പ്​ ഉണ്ടാകണം. ഇല്ലെങ്കില്‍ താന്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
ലോ അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്‌മി നായരെ അഞ്ചു വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിയാല്‍ മതിയെന്ന് ആയിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. ഫാക്കല്‍ട്ടിയായിട്ടു പോലും കോളജില്‍ പ്രവേശിപ്പിക്കില്ലെന്നും മാനേജ്​മെൻറ്​ അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക