ഭക്തിയുടെ നിറവില്‍ അനന്തപുരി; ആറ്റുകാലമ്മയ്ക്ക് ഇന്ന് പൊങ്കാല സമര്‍പ്പണം - ചടങ്ങുകള്‍ ഉടന്‍ ആരംഭിക്കും
ലക്ഷക്കണക്കിന് സ്ത്രീകൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കും. പതിവു പൂജകള്‍ക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമര്‍പ്പണ ചടങ്ങുകള്‍ക്കു തുടക്കമാകും.
ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍ നിന്നുള്ള ദീപം മേല്‍ശാന്തി വാമനന്‍ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്‌നി പകരുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്.
പൊങ്കാല മഹോത്സവത്തിനായി അനന്തപുരിയുടെ നഗരവീഥികള്‍ പതിനായിരക്കണക്കിനു ഭക്തജനങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ്. ആയിരക്കണക്കിന് ഭക്തരാണ് നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആറ്റുകാലമ്മയ്ക്കു മുന്നിൽ പൊങ്കാലയര്‍പ്പിക്കാന്‍ എത്തുന്നത്.