വധശ്രമക്കേസില്‍ ഒളിവിലായിരുന്ന പ്രതി പൊലീസ് വേഷത്തില്‍ അഭിനയിക്കുന്നതിനിടെ പിടിയില്‍

Webdunia
ചൊവ്വ, 23 ജൂണ്‍ 2015 (13:48 IST)
വധശ്രമക്കേസില്‍  ഒളിവിലായിരുന്ന പ്രതിയെ സിനിമയില്‍ അഭിനയിക്കുന്നതിനിടെ പോലീസ് പിടികൂടി. നേമം കല്ലിയൂര്‍ കാക്കാമൂല കണ്ണങ്കുഴി വീട്ടില്‍ ധര്‍മ്മ എന്ന സന്തോഷി (36) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ആളെ തിരിച്ചറിഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു. ലാത്തിച്ചാര്‍ജ്ജില്‍ പങ്കെടുക്കുന്ന പോലീസിന്റെ വേഷമായിരുന്നു ഇയാളുടേത്. 

2006 ല്‍ കുമാരപുരം മുരുകന്‍ കോവിലിനു സമീപത്തുവച്ച് ചെന്നിലോട് സ്വദേശിയായ രംഗനാഥന്റെ 15 വയസ്സുള്ള മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതിയാണ് സന്തോഷ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.