കരുണ കാണിക്കാതെ സർക്കാർ; രാധ യാത്രയായി, ആരോടും പരാതി പറയാതെ...

Webdunia
ശനി, 16 ഏപ്രില്‍ 2016 (10:43 IST)
കാൻസർ ബാധിതയായിരുന്ന ആദിവാസി സ്ത്രീ ചികിത്സകിട്ടാത്തതിനെത്തുടർന്ന് മരണമടഞ്ഞു. മരുന്ന് വാങ്ങിക്കാൻ പോലുമുള്ള പണം കൈയിലി‌ല്ലാതിരുന്ന ഇവർ പല തവണ ചികിത്സക്കായി സർക്കാരിനോട് യാചിച്ചിരുന്നു. എന്നാൽ രാധയുടെ ആവശ്യം സർക്കാർ അംഗീകരിക്കാതിരിക്കുക  മാത്രമല്ല അവഗണിക്കുക കൂടി ചെയ്തുവെന്നും വാർത്തകളുണ്ട്.
 
ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞപ്പോ‌ൾ തന്നെ സർക്കാരിനെ സന്ദർശിച്ചിരുന്നെങ്കിലും
ചികിത്സക്കായുള്ള ഫണ്ട് നിലവിലില്ലെന്ന് പറഞ്ഞായിരുന്നു ഓരോ തവണയും രാധയ്ക്ക് ചികിത്സ നിഷേധിച്ചിരുന്നത്. രോഗം കടുത്ത സാഹചര്യത്തിൽ വിദഗ്ദ ചികിത്സ ലഭ്യമാകാത്തതിനെത്തുടർന്നാണ് രാധ മരണത്തിന് കീഴടങ്ങിയത്.
 
കോട്ടത്തറയിലെ മകളുടെ വീട്ടിലായിരുന്നു അന്ത്യം. അഞ്ച് മക്കളുള്ള രാധ രോഗം വന്നപ്പോ‌ൾ ആരും നോക്കാനില്ലാത്തതിനെത്തുടർന്ന് കോട്ടത്തറയിലുള്ള മകളുടെ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം