കാൻസർ ബാധിതയായിരുന്ന ആദിവാസി സ്ത്രീ ചികിത്സകിട്ടാത്തതിനെത്തുടർന്ന് മരണമടഞ്ഞു. മരുന്ന് വാങ്ങിക്കാൻ പോലുമുള്ള പണം കൈയിലില്ലാതിരുന്ന ഇവർ പല തവണ ചികിത്സക്കായി സർക്കാരിനോട് യാചിച്ചിരുന്നു. എന്നാൽ രാധയുടെ ആവശ്യം സർക്കാർ അംഗീകരിക്കാതിരിക്കുക മാത്രമല്ല അവഗണിക്കുക കൂടി ചെയ്തുവെന്നും വാർത്തകളുണ്ട്.