ഡി ജി പി കോളേജ് കുട്ടികളെ പോലെ ഫേസ്ബുക്കില്‍ കളിച്ച് നടക്കുന്നു; വി എസ്

Webdunia
ചൊവ്വ, 2 ഫെബ്രുവരി 2016 (13:35 IST)
ഡി ജി പി സെന്‍കുമാറിനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്‍ രംഗത്ത്. സംസ്ഥാനത്ത് ക്രൂരമായ അക്രമങ്ങള്‍ നടക്കുമ്പോള്‍ ഡി ജി പി കോളേജ് കുട്ടികളെ പോലെ ഫേസ്ബുക്കില്‍ കളിച്ച് നടക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്നും നാട്ടിലാകെ ഗുണ്ടകള്‍ അഴിഞ്ഞാടുമ്പോള്‍ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന ഭാവത്തില്‍ ഇരിക്കുകയാണ് സംസ്ഥാന ആഭ്യന്തരമന്ത്രിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

ഡി ജി പി ലോ ആന്‍ഡ് ഓര്‍ഡര്‍ എന്നല്ല ഡി ജി പി ഫേസ്ബുക്ക് എന്നാണ് പറയേണ്ടത്. സോളാര്‍കേസ് തേച്ചുമാച്ചു കളയാന്‍ വേണ്ടിയാണ് ഇപ്പോള്‍ ഡി ജി പി ശ്രമിക്കുകന്നതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ള സംഭവ വികാസങ്ങള്‍ നടക്കുമ്പോളും സംസ്ഥാനത്തെ പൊലീസ് നിഷ്‌ക്രിയരായിത്തന്നെ തുടരുകയാണെന്നും വിഎസ് ആരോപിച്ചു.