എറ്റി‌എമ്മില്‍ പണമെടുക്കാനെത്തിയ ആളെ പാമ്പ് കുടുക്കി

Webdunia
ശനി, 4 ജൂലൈ 2015 (19:05 IST)
എറ്റിഎമ്മില്‍ പാമ്പിനെ കണ്ടത് പണം എടുക്കാനെത്തിയ ആളെ വലച്ചു. കഴിഞ്ഞ ദിവസം രാത്രി കരമന ഐ.ഡി.ബി.ഐ ബാങ്കിന്‍റെ എ.റ്റി.എമ്മിലാണു സംഭവം നടന്നത്.

എ.റ്റി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ കയറിയ മണ്‍സൂര്‍ എന്നയാളാണു എ.റ്റി.എമ്മിന്‍റെ വാതിലിനുള്ളില്‍ പാമ്പിനെ കണ്ട് ഭയന്ന് കുടുങ്ങിയത്. മൊബൈല്‍ ഫോണ്‍ വഴി ഫയര്‍ ഫോഴ്സില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അവര്‍ എത്തിയാണ് മണ്‍സൂറിനെ രക്ഷപ്പെടുത്തിയത്.