ഓഗസ്റ്റ് 20നായിരുന്നു മാതാപിതാക്കളുമായി പിണങ്ങി പെണ്‍കുട്ടി വീടുവിട്ടത്. നീണ്ട അന്വേഷണത്തിനൊടുവില്‍ വിശാഖപട്ടണത്ത് നിന്നായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ആദ്യം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീയുടെ സംരക്ഷണയില്‍ കഴിഞ്ഞ കുട്ടിക്ക് ഒരാഴ്ച കൗണ്‍സലിംഗ് നല്‍കി. മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചതോടെയാണ് കുട്ടിയെ ശിശുക്ഷേമസമിതി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
കുട്ടിയെ അനധികൃതമായി ബലമായി കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ ശ്രമിച്ചെങ്കിലും അധികൃതര്‍ ഇത് തടഞ്ഞു. കുട്ടിയെ ഏറ്റെടുക്കുന്ന വിവരം സാമൂഹിക നീതി വകുപ്പിനെ അറിയിച്ചിട്ടുണ്ട്. 2 ദിവസത്തിനുള്ളില്‍ മാതാപിതാക്കളെ അധികൃതര്‍ വീണ്ടും കാണും. ഇളയ 2 കുട്ടികളെയും ഏറ്റെടുക്കാനുള്ള സന്നദ്ധത ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.