ആര്‍ എസ് പി വില പേശുന്നുവെന്നത് സിപിഎമ്മിന്റെ ഭാവനാ സൃഷ്ടിയെന്ന് അസീസ്

ശനി, 11 ഏപ്രില്‍ 2015 (15:14 IST)
ആര്‍ .എസ്.പി വില പേശുന്നുവെന്നത് സിപിഎമ്മിന്റെ ഭാവനാ സൃഷ്ടിയാണെന്ന് എ.എ അസീസ് എംഎല്‍എ. മുന്നണി മര്യാദ ലംഘിച്ചതും ഘടക കക്ഷികളെ ദുര്‍ബലപ്പെടുത്തുന്നതും സിപിഎമ്മാണെന്നും. ഘടകകക്ഷികള്‍ എല്‍ഡിഎഫ് വിട്ടതില്‍ സിപിഎം ആത്മപരിശോധന നടത്തണമെന്നും അസീസ് പറഞ്ഞു.
 
നേരത്തെ അര്‍ എസ് പി നടത്തുന്നത് വിലപേശല്‍ രാഷ്ട്രീയമാണെന്ന് സിപിഎം പോളീറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തിലാണ് അസീസിന്റെ പ്രതികരണം. എന്നാല്‍ പിണറായി വിജയന്റെ നിലപാടിന് വിരുദ്ധ നിലപാടുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക