നടി ആശാ ശരത്തിന്റേതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. ചോദ്യം ചെയ്യലില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചതായി ഇവര്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.
സൈബര്‍ വിദഗ്ദ്ധരുടെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ മലപ്പുറം സ്വദേശികളായ രണ്ടുപേരാണ് അറസ്റ്റിലായത്. യുവാക്കളുടെ ഐ.പി അഡ്രസിൽ നിന്നാണ് ചിത്രങ്ങൾ ആദ്യമായി പ്രചരിച്ചതെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു.
വീഡിയോ അപ്‌ലോഡ് ചെയ്ത സമയവും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാക്കള്‍ മുന്‍പും നടിമാരുടെ അശ്ലീല വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിട്ടുണ്ടെന്നും സമ്മതിച്ചതായാണ് സൂചന. തന്റെ പേരില്‍ വ്യാപകമായി അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതിനെതിരെ ആശാ ശരത് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിയിരുന്നു.