ഈ വര്‍ഷം വൈദ്യുതനിയന്ത്രണം ഉണ്ടാകില്ല: ആര്യാടന്‍

Webdunia
ചൊവ്വ, 5 ജനുവരി 2016 (16:03 IST)
ഈ വര്‍ഷം വൈദ്യുതനിയന്ത്രണവും വൈദ്യൂതി ചാര്‍ജ്‌ വര്‍ധനയും ഉണ്ടാകില്ലെന്ന്‌ വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ്‌. മുന്‍ വര്‍ഷത്തേക്കാള്‍ സ്‌റ്റോറേജ്‌ കുറവാണെങ്കിലും വൈദ്യത തടസ്സം അതിജീവിക്കാന്‍ സാധിക്കുമെന്നും അതുകൊണ്ടുതന്നെ പവര്‍കെട്ടോ, ലോഡ്‌ഷെഡ്‌ഡിംഗോ ഏര്‍പ്പെടുത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

അണക്കെട്ടുകളില്‍ വെള്ളം കുറവാണ്‌. അതുകൊണ്ടുതന്നെ പുറത്തു നിന്നും വൈദ്യുതി വാങ്ങാന്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്‌. ഉപഭോക്‌താക്കളില്‍ നിന്നും സര്‍ചാര്‍ജ്‌ പിരിക്കില്ലെന്നും മന്ത്രി അറിയിച്ചു.