സംസ്ഥാനത്ത് അഞ്ച് പുതിയ കോളേജുകള്‍ക്ക് അനുമതി

വ്യാഴം, 4 ഫെബ്രുവരി 2016 (09:38 IST)
സംസ്ഥാന സര്‍ക്കാര്‍ ഒരു സര്‍ക്കാര്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍ക്ക് അനുമതി നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.

ഗവണ്‍മെന്റ് കോളേജ് നിലമ്പൂര്‍, എന്‍ എസ് എസ് കോളേജ് കപ്പൂര്‍, പട്ടാമ്പി, നജ്മുല്‍ഹുദ ഓര്‍ഫനേജ് കോളേജ് കാട്ടിലങ്ങാടി, മലപ്പുറം, എസ് എന്‍ ട്രസ്റ്റ് പാമ്പനാര്‍, ഇടുക്കി, സി എസ് ഐ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് മുളയറ തിരുവനന്തപുരം എന്നിവയ്ക്കാണ് അനുമതി.

കോളേജുകള്‍ ഒന്നുമില്ലാത്ത ചില വിഭാഗങ്ങളുടെയും അപേക്ഷകള്‍ പരിഗണനയിലുണ്ടെന്നും അവര്‍ക്ക് എന്‍ ഒ സി നല്‍കി തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവാദം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക