മധ്യവയസ്കയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൃദ്ധന്‍ അറസ്റ്റില്‍

വ്യാഴം, 22 മെയ് 2014 (12:13 IST)
വഴിയിലൂടെ പോയ മധ്യവയസ്കയെ വീട്ടിലേക്ക് വലിച്ചിഴച്ച് കയറ്റി പീഡിപ്പിക്കാന്‍ ശ്രമിച്ച എഴുപതുകാരനെ പൊലീസ് പിടികൂടി.
 
വെളിയനാട് അയിലായില്‍ മുരളീധരക്കുറുപ്പ് (70) ആണ് അറസ്റ്റിലായത്. ഇയാള്‍ പോസ്റ്റല്‍ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്തയാളാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. അവിവാഹിതയും മധ്യവയസ്‌കയുമായ സ്ത്രീ തന്റെ കടത്തുവള്ളക്കാരനായ സഹോദരന് ചോറു കൊടുക്കാന്‍ പോകുന്നതിനിടെയാണ് മുരളീധരക്കുറുപ്പ് അതിക്രമം കാണിച്ചത്.
 
ശരീരത്ത് മുറിവേറ്റ സ്ത്രീയെ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമങ്കരി പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
 

വെബ്ദുനിയ വായിക്കുക