യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Webdunia
തിങ്കള്‍, 8 ജൂണ്‍ 2015 (16:31 IST)
യുവതിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.  കീഴാറൂര്‍ മൈലച്ചല്‍ വട്ടിയോട് സജി ഭവനില്‍ അനീഷ് ജോസ് എന്ന 29 കാരനാണു പൊലീസ് വലയിലായത്.
 
വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ അനീഷ് ഫേസ്  ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ നിര്‍ബന്ധപൂര്‍വം ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയാണു പീഡിപ്പിച്ചത്. പൂവാര്‍ സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.