ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവ്, അമ്മാവന് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തല്‍മണ്ണ താഴേക്കാട് സ്വദേശികളാണ് പ്രതികള്‍ എന്നാണു റിപ്പോര്‍ട്ട്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന ഈ കുട്ടിയെ രണ്ട് വര്‍ഷം മുമ്പ് പിതാവും അമ്മാവനും ലൈംഗികമായി പീഡിപ്പിച്ചു എന്ന് കുട്ടി ക്ലാസ് ടീച്ചറോട് പറയുകയാണുണ്ടായത്. വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പൊലീസില്‍ അറിയിക്കുകയായിരുന്നു.