വ്യാജപാസ്പോര്‍ട്ട് നിര്‍മാണം: നിരവധി ക്രിമിനല്‍ കേസിലെ പ്രതി അറസ്റ്റില്‍

ശനി, 27 ഓഗസ്റ്റ് 2016 (14:09 IST)
നിരവധി ക്രിമിനല്‍ കേസിലെ പ്രതികൂടിയായ ക്യാരുപാറ റീജാ ഭവനില്‍ റിജു എന്ന ആര്യനാട് ശ്യാം (37) വ്യാജ പാസ്പോര്‍ട്ട് നിര്‍മ്മിച്ചതിനു പൊലീസ് പിടിയിലായി. അതിയന്നൂര്‍ പനവിളാകത്ത് വീട്ടില്‍ ലത്തീഫ് എന്നയാളുടെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ചാണു പാസ്പോര്‍ട്ട് നിര്‍മ്മിച്ചത്.
 
കഴിഞ്ഞ ദിവസം പുലര്‍ച്ചെ നെടുമങ്ങാട് നിന്നാണ് ശ്യാമിനെ ആര്യനാട് പൊലീസ് പിടികൂടിയത്. 1997 ല്‍ ഒരു കേസില്‍ പ്രതികളെ പിടികൂടിയപ്പോള്‍ അവരുടെ പാസ്പോര്‍ട്ടുകള്‍ അന്വേഷണ വിധേയമാക്കിയിരുന്നു. ഇതിലാണ് പാസ്പോര്‍ട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. 
 
നെടുമങ്ങാട് ഡി.വൈ.എസ്.പി ബിജുമോന്‍, സി.ഐ മാരായ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണു പ്രതിയെ വലയിലാക്കിയത്.

വെബ്ദുനിയ വായിക്കുക