ഝാര്‍ഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 19 ഏപ്രില്‍ 2023 (13:15 IST)
ഝാര്‍ഖണ്ഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. പേരൂര്‍ക്കട കുടപ്പനക്കുന്ന് പാതിരിപ്പള്ളി സ്വദേശി അരവിന്ദ് (34) ആണ് മരിച്ചത്. രാംഗഡിലെ പത്രാദു പോലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രി 8.40നായിരുന്നു അപകടം.
 
സഹപ്രവര്‍ത്തകനായ ധര്‍മ്മപാലുമൊത്ത് ഇടറോഡിലൂടെ നടന്നു പോകുന്നതിനിടെ പിന്നിലൂടെ അമിതവേഗത്തില്‍ എത്തിയ അജ്ഞാതവാഹനം ഇരുവരെയും ഇടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അരവിന്ദിന്റെ മൃതദേഹം ഝാര്‍ഖണ്ഡിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article