ആറന്മുള: സര്‍ക്കാര്‍ അടുത്ത മാസം സത്യവാങ്മൂലം നല്‍കണമെന്ന് ഹൈക്കോടതി
അടുത്ത മാസം ആറാം തീയതിയ്ക്കകം ആറന്മുള വിമാനത്താവള പദ്ധതിയില്‍ സര്‍ക്കാരിനുള്ള നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി.
ഈ വിഷയത്തില്‍ നിലപാട് വ്യക്തമാണമെന്നും. ഇനിയും നിലപാട് വ്യക്തമാക്കാതെ സത്യവാങ്മൂലം നല്കിയിലെങ്കില് സര്‍ക്കാരിന് നിലപാടില്ലെന്ന് കരുതി കേസ് ഒത്തുതീർപ്പാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ അദ്ധ്യക്ഷയായ ഡിവിഷൻ ബെഞ്ചാണ് നീണ്ടു പോകുന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചത്. ആറന്മുള വിമാനത്താവള പദ്ധതി നടത്തിപ്പുകാരായ കെജി എസ് ഗ്രൂപ്പിന്റെ കൈവശമുളള 98 ഏക്കർ സ്ഥലത്തെ കുറിച്ചാണ് ഹൈക്കോടതിയില്‍ കേസ് നടക്കുന്നത്.