ആറന്മുള പദ്ധതിയെ സർക്കാർ അനുകൂലിക്കും: ഉമ്മൻചാണ്ടി
ആറന്മുള വിമാനത്താവള പദ്ധതിയെ ന്യായീകരിച്ച് ധനമന്ത്രി കെഎം മാണിക്ക് പിന്നാലെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്ത്. നിയമപരവും പരിസ്ഥിതി സൗഹാർദ്ദവുമെങ്കിൽ വിമാനത്താവള പദ്ധതിയെ സർക്കാർ അനുകൂലിക്കുമെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
നിലവില്‍ പദ്ധതിക്ക് അനുകൂലമായ പരിസ്ഥിതി അനുമതി വാങ്ങേണ്ടത് പദ്ധതി നടത്തിപ്പുകാരായ കമ്പനിയാണെന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് പദ്ധതിയെ എതിർക്കുന്നവർ പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ആറന്മുളയിലെ വിമാനത്താവള പദ്ധതിയെ ധനമന്ത്രി കെഎം മാണി അനുകൂലിച്ചിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനമാണ് ആറന്മുളയില്‍ വേണ്ടതെന്ന് ധനമന്ത്രി കെഎം മാണി വ്യക്തമാക്കിയിരുന്നു.