നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയും പാര്‍ട്ടിയും ഏല്പിച്ച ദൌത്യം ഭംഗിയായി നിറവേറ്റാനാവുമെന്ന് വിശ്വസിക്കുന്നുവെന്നും തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്നും ആറന്മുളയിലെ സി പി എം സ്ഥാനാര്‍ഥിയും മാധ്യമ പ്രവര്‍ത്തകയുമായ വീണാ ജോര്‍ജ്. തന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പരാജയ ഭീതി പൂണ്ടവരാണ് കുപ്രചരണങ്ങളുടെ പിന്നിലെന്നും വീണാ ജോര്‍ജ് പ്രതികരിച്ചു.
ആറന്മുളയിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങളെ കരുതലോടെയാണ് വീണാ ജോര്‍ജ് നേരിട്ടത്. ആറന്മുള മണ്ഡലത്തില്‍ ജനിച്ച് വളര്‍ന്ന തനിക്ക് നാടിന്റെ സ്പന്ദനം നന്നായി അറിയാമെന്നും വീണ പറഞ്ഞു. മണ്ഡലത്തില്‍ സജീവ പ്രചരണം നടത്താനുള്ള ഒരുക്കത്തിലാണ് വീണാ ജോര്‍ജ്.
താന്‍ ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. ആ സമയത്തൊന്നും തന്നെ സമുദായ പ്രതിനിധിയായി ആരും ചിത്രീകരിച്ചിട്ടില്ല. എല്ലാകാലത്തും പുരോഗമന പക്ഷത്താണ് താന്‍ നിലയുറപ്പിച്ചിട്ടുള്ളതെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന പ്രതിഷേധങ്ങളെക്കുറിച്ച് നേരിട്ട് തനിക്കറിവില്ല. മുന്നണിയും പാര്‍ട്ടിയും ഒറ്റക്കെട്ടാണെന്നും തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സി പി എം ചിഹ്നത്തില്‍ തന്നെ മത്സരിക്കാനുള്ള അവസരത്തെ താന്‍ വളരെയേറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മണ്ഡലം അനുഭവിക്കുന്ന വികസന പിന്നോക്കാവസ്ഥ പ്രധാന പ്രചരണ വിഷയമാക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.