ആറന്മുള വിമാനത്താവളത്തിനായി നികത്തിയ കരിമാരം തോട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഉത്തരവ്

വെള്ളി, 29 മെയ് 2015 (09:05 IST)
ആറന്മുള വിമാനത്താവള പദ്ധതിക്കായി നികത്തിയ തോടുകളും ചാലുകളും പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ പത്തനംതിട്ട ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. പദ്ധതിയുടെ പേരില്‍ നിരവധി തോടുകളും ചാലുകളും കെജിഎസ് ഗ്രൂപ്പ് നികത്തിയിരുന്നു.ഇത് പൂര്‍വ്വ സ്ഥിതിയിലാക്കണമെന്ന് ഹൈക്കോടതിയും നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ആറന്മുള വിമാനത്താവള പദ്ധതിക്ക് വ്യോമയാന മന്ത്രാലയവും അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് നിര്‍മ്മാണത്തിനായി ഏറ്റെടുത്ത സ്ഥലങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ജില്ലാ ഭരണകൂടം ഉത്തര്‍വിറക്കിയത്.

നികത്തിയ സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനെതിരെ കെജി‌എസ് ഉന്നയിച്ച തടസവാദങ്ങള്‍ എല്ലാം തന്നെ ജില്ലാ ഭരണകൂടം തള്ളിക്കളഞ്ഞിരുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ നികത്തിയ തൊടുകളും ചാലുകളും പഴയ അവസ്ഥയിലാക്കണമെന്നാണ് ജില്ലാഭരണകൂടം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

വെബ്ദുനിയ വായിക്കുക