ആറന്മുള വിമാനത്താവള വിഷയത്തില്‍ പുതിയ വഴിത്തിരിവ്. ആറന്മുള വിമാനത്താവള വിഷയത്തില്‍ നിയം ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നു എന്ന സിഎജി റിപ്പോര്‍ട്ട് പുറത്തു വന്നു. ആദ്യത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് വിമാനത്താവളവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളുടെ പരമ്പര തുടങ്ങിയതെന്നും തുടര്‍ന്ന് വന്ന എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇത് നിര്‍ബാധം തുടര്‍ന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ സഹായിച്ചുവെന്നും വിമാന കമ്പനികളുടെ നിയമ ലംഘന തടയുന്നതില്‍ പരാജയപ്പെട്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.വിഷയത്തില്‍ കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാരിനു കൈകഴുകാനാകില്ലെന്ന സൂചനയാണ് റിപ്പൊര്‍ട്ടില്‍ നല്‍കുന്നത്. നിലം നികത്തല്‍,ഭൂമി കൈയ്യേറ്റം തുടങ്ങിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നതായും ഗുരുതരമായ നിയമ ലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്നും ഇതേപ്പറ്റി സ്വതന്ത്ര അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്.
പദ്ധതിക്ക് പരിസ്ഥിതി അനുമതി നല്‍കിയത് വസ്തുതകള്‍ മറച്ചുവെച്ചാണെന്നും പൊതുതാല്‍പര്യത്തിന് എതിരായി സര്‍ക്കാരില്‍ നിന്നും നടപടികളുണ്ടായെന്നും സിഎജി റിപ്പോര്‍ട്ടിലുണ്ട്. കമ്പനിയില്‍ ഓഹരി എടുത്തതോടെ സര്‍ക്കാരും തട്ടിപ്പില്‍ പങ്കാളിയായെന്നും സെക്രട്ടേറിയേറ്റു മുതല്‍ താഴേത്തട്ടുവരെ ഗുരുതരമായ നിയമലംഘനങ്ങളാണ് നടന്നിരിക്കുന്നതെന്നാണ് റിപ്പൊര്‍ട്ട് പറയുന്നു.