ആറന്‍മുള വിമാനത്താവളം; മുഖ്യമന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് നിവേദനം

വ്യാഴം, 4 ജൂണ്‍ 2015 (17:27 IST)
ആറന്‍മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യവുമായി ആറന്‍മുള പൈതൃക ഗ്രാമ കര്‍മ്മസമിതി രംഗത്ത്. ഇതു സംബന്ധിച്ച നിവേദനം സമിതി ഗവര്‍ണര്‍ പി സദാശിവത്തിന് സമര്‍പ്പിച്ചു. പൈതൃക ഗ്രാമ കര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരനാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

2012 ജൂണ്‍ 22ന് പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശം മറികടന്ന് വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി അനുമതി നല്‍കിയെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളും ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ പഠിച്ച ശേഷം മറുപടി നല്‍കാമെന്ന് ഗവര്‍ണര്‍ പി. സദാശിവം അറിയിച്ചതായി കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഗവര്‍ണറുടെ മറുപടി ലഭിച്ച ശേഷം തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക