ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; ആറളം ഫാമിലെ തൊഴിലാളി സമരം അവസാനിപ്പിച്ചു

Webdunia
ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (14:12 IST)
മൂന്ന് ദിവസമായി ആറളം ഫാമിലെ അഞ്ഞൂറോളം തൊഴിലാളികള്‍ നടത്തിവന്നിരുന്ന സമരം വിജയം കണ്ടു. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗം തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെയാണ് തൊഴിലാളി സമരത്തിന് വിരാമമായത്. ഉത്തരവിറങ്ങിയാല്‍ ഉടന്‍ സമരം അവസാനിപ്പിക്കുമെന്ന് സമരസമിതി അറിയിച്ചു.

86 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 2012 ല്‍ മറ്റ് ഫാമുകളില്‍ നടപ്പാക്കിയ ആനുകൂല്യങ്ങള്‍ നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. മറ്റു തോട്ടങ്ങളിലെ പോലെ ശമ്പള പരിഷ്കരണം നടപ്പിലാക്കുക, 244 ദിവസം പൂര്‍ത്തിയാക്കിയ തൊഴിലാളികളെ സഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സമരം മൂന്നാം ദിവസത്തിലേക്കത്തെിയതോടെ ഫാമിന്റെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചിരുന്നു.